Malayalam Font  |  About Koottanad  |  About Us  |  Contact Us  
History| Elavathikkal Temple| Koottanad Jumua Masjid| High School| Nagalassery Panchayath| Clubs| Contacts| Type Malayalam
FLASH NEWS
സുഹൃത്തേ, കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citizen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥർക്കും ഉപയോഗിക്കവുന്നതാണ്    കോഴ്‌സുകൾ സൗജന്യം : കൂറ്റനാട് : കേരള സർക്കാർ സ്ഥാപനമായ കൗശൽ കേന്ദ്രയിൽ ഡിസംബർ 10 മുതൽ 15 വരെ സ്പോക്കൺ ഇംഗ്ലീഷ്, ടാലി എന്നീ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് എം എസ് ഓഫീസ് സൗജന്യം..കൂടുതൽ വിവരങ്ങൾക്ക് 0466 2370522 , 79007871114 എന്നീ നമ്പറിൽ ബന്ധപ്പെടുക     കൂറ്റനാടിന്റെ മൊബൈല്‍ ആപ്പ് പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ( ലിങ്ക് : https://play.google.com/store/apps/details?id=com.koottanad.apps.ktdapp)     ഒരു സന്തോഷ വാര്‍ത്ത !!!!! കൂറ്റനാട്ടെ ആദ്യ ഓണ്‍ലൈന്‍ പരസ്യ സംവിധാനം ഇപ്പോള്‍ നിങ്ങള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കുന്നു. www.koottanad.com ലൂടെ നിങ്ങള്ക് നിങ്ങളുടെ വില്കാനുള്ള വസ്‌തുക്കള്‍ , വില്കാനുള്ള പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങള്‍ , വാഹനങ്ങള്‍ , വാടകയ്ക്ക് കൊടുക്കാനുള്ള സാധനങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫ്രീ ആയി പരസ്യം ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക് "Classifieds" സെക്ഷന്‍ സന്ദര്‍ശിക്കുക    Hearty welcome to Koottanad.com, the PULSE OF KOOTTANAD.   
 
 
 
ഹോം ഭൂപടം ചരിത്രം പ്രസിഡന്റ് ജനപ്രതിനിധികൾ സേവനങ്ങൾ മുന്‍ പ്രസിഡന്റുമാർ ഗ്യാലറി
 
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നാഗലശ്ശേരി വില്ലേജിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 26.20  ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
നാഗലശ്ശേരി പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തൃത്താല പഞ്ചായത്തും, തെക്കുഭാഗത്ത് തൃശ്ശൂര്‍ ജില്ല-കടങ്ങോട്, കടവല്ലൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തിരുമിറ്റക്കോട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചാലിശ്ശേരി, പട്ടിത്തറ, തൃശ്ശൂര്‍ ജില്ല-കടവല്ലൂര്‍ പഞ്ചായത്തുകളുമാണ്.
പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയില്‍ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട അംശങ്ങളായിരുന്നു നാഗലശ്ശേരിയും കോതച്ചിറയും. നാഗലശ്ശേരിയില്‍ 7 ദേശങ്ങളും കോതച്ചിറയില്‍ 3 ദേശങ്ങളും ഉള്‍പ്പെട്ടിരുന്നു. ഈ രണ്ട് അംശങ്ങളും ചേര്‍ന്ന് 1961-ല്‍ വില്ലേജ് പുന:സംഘടനാ വേളയില്‍ നാഗലശ്ശേരി വില്ലേജ് രൂപം കൊണ്ടു.
1961 ജനുവരി 1-ന് നാഗലശ്ശേരി വില്ലേജ് ഉള്‍പ്പെട്ട പ്രദേശം നാഗലശ്ശേരി പഞ്ചായത്തായി തീര്‍ന്നു. പഞ്ചായത്ത് രൂപംകൊണ്ട അവസരത്തില്‍ സ്പെഷ്യല്‍ ഓഫീസറായിരുന്നു ഭരണം നടത്തിയിരുന്നത്.  പിന്നീട് പുതിയ തെരഞ്ഞെടുപ്പ് നടന്ന് 1963 ഡിസംബര്‍ 20-ന് പുതിയ ഭരണസമിതി നിലവില്‍ വന്നു. സി.കെ.നായരായിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. ചാലപ്പുറത്തുള്ള കട്ടില്‍മാടം, പുരാവസ്തുഗവേഷണ വകുപ്പിന്റെ സവിശേഷശ്രദ്ധയില്‍പ്പെട്ടതാണ്. ഈ ചരിത്രസ്മാരകം കൂടാതെ തിരുത്തിപ്പാറ പ്രദേശത്ത് കാണപ്പെടുന്ന പതിനെട്ടരക്കിണറുകളും ഇവിടെ നിലനിന്നിരുന്ന ജൈനസംസ്കാരത്തിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. നാഗലശ്ശേരി പഞ്ചായത്തിന്റെ സിരാകേന്ദ്രമാണ് കൂറ്റനാട്. ഈ പ്രദേശത്തിന്റെ ഒരു വിളിപ്പാടകലെയാണ് വി.ടി.ഭട്ടതിരിപ്പാടിന്റെ ജന്മനാടായ മേഴത്തൂര്‍. പതിനെട്ടോളം ക്ഷേത്രങ്ങളും, അത്രതന്നെ നമസ്ക്കാര പള്ളികളും, തൊഴുക്കാട് പ്രദേശത്തുള്ള ക്രിസ്തീയ ദേവാലയവുമുള്‍പ്പെടെ പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങളുണ്ട്. പഞ്ചായത്തിന്റെ വടക്കുഭാഗത്ത് മുടവന്നൂര്‍ കുന്നും തെക്കുഭാഗത്ത് കോതച്ചിറകുന്നും കിഴക്കു പടിഞ്ഞാറായി നീണ്ടു കിടക്കുന്നു. ഇവ രണ്ടിനുമിടയ്ക്ക് ഇടവിട്ട് ഓട്ടുപാറ, മൈലാഞ്ചി എന്നീ രണ്ടുനിര കുന്നുകള്‍ കൂടി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കുന്നു.

പൊതുവിവരങ്ങള്‍

ജില്ല പാലക്കാട്
ബ്ളോക്ക് തൃത്താല
വിസ്തീര്‍ണ്ണം 26.2 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം 17
ജനസംഖ്യ 23288
പുരുഷന്‍മാര്‍ 11135
സ്ത്രീ : പുരുഷ അനുപാതം 1091
മൊത്തം സാക്ഷരത 84.76
സാക്ഷരത (പുരുഷന്‍മാര്‍ ) 89.33
സാക്ഷരത (സ്ത്രീകള്‍ ) 80.69
Source : Census data 2001
 
   
 
 
Edappal.info Kunnamkulam.info"" Pattambi.info
 
Home  |  News  |  Gallery  |  Free Ads  |  Blood Bank  |  Blogs  |  Links  |  Feedback  |  Refer a Friend  |  Privacy Policy
Copyright © 2011 Koottanad.com All rights reserved.